താനൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ (55) ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡി വൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ ബാങ്കുകളുടെ ജില്ലാ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
മലപ്പുറം എം എസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരിക്കെ 12 വര്‍ഷം മുമ്പ് അവധി എടുത്ത് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. കഴിഞ്ഞ വര്‍ഷം വളന്ററി റിട്ടയര്‍മെന്റ് എടുത്തു.കോഡൂര്‍ ഉമ്മത്തൂരില്‍ പരേതനായ വലിയ പുരയ്ക്കല്‍ വി പി കുഞ്ഞിക്കുട്ടന്‍, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്.