ശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്‍: പി വി അന്‍വര്‍

Update: 2025-01-13 05:26 GMT

തിരുവനന്തപുരം: ശശിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പുറകില്‍ സിപിഎം ഉന്നതനാണെന്നു പിവി അന്‍വര്‍. തന്നെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിച്ചത് അവരാണെന്നും താന്‍ ചെയ്തതെല്ലാം അവര്‍ പറഞ്ഞ കാര്യങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ തന്നെ പിന്തുണച്ച ഉന്നതര്‍ തന്നെ തളളിപറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.പിന്തുണച്ച ഉന്നതന്‍ ജയരാജനാണെന്നു പറയുന്നില്ല എന്നും അന്‍വര്‍ കൂട്ടിചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ ആരോപണമുന്നയിച്ചത് ശശി പറഞ്ഞിട്ടാണെന്നും അന്‍വര്‍ വ്യക്തമാക്കി. ഇനി ഒരിക്കലും താന്‍ നിലമ്പൂരില്‍ മല്‍സരിക്കില്ലന്നും തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ യുഡിഎഫിനായിരിക്കുമന്നും അന്‍വര്‍ കൂട്ടിചേര്‍ത്തു. ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും ഓരോന്നോരോന്നായി പറയുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ലീഗ് സോഫ്റ്റ് പാര്‍ട്ടിയാണെന്നും, ലീഗിനെ വര്‍ഗീയവല്‍കരിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. മുസ് ലിം ലീഗ് എന്നും സോഫ്റ്റ് പാര്‍ട്ടിയാണെന്നും പാണക്കാട് തങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനബന്ധമില്ലാത്ത നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. മലയോര മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്ങ്ങള്‍ അറിയുന്ന ആള്‍ വേണം അവിടെ സ്ഥാനാര്‍ഥിയാകാനെന്നും ആര്യാടന്‍ ഷൗക്കത്ത് കഥ എഴുതികൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു.ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരി എന്ന അഹന്തയാണ് പിണറായി വിജയനെന്നും അത് താന്‍ നേരിട്ട് അനുഭവിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു.







Tags:    

Similar News