അരൂര്‍: ചന്തിരൂരില്‍ പ്രവാചക നിന്ദയ്‌ക്കെതിരേ അരൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മാനവിക കൂട്ടായ്മ നടത്തി. ശ്രീശങ്കരചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി പി മക്കാര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ട്രഷറര്‍ വി കെ സിറാജുദ്ദീന്‍ പ്രമേയ അവതരണം നടത്തി.
ജമാഅത്ത് സെക്രട്ടറി സി എ ജാഫര്‍, ഇടകൊച്ചി ആവില കോളജ് റിട്ട.പ്രിസിപ്പാള്‍ ടി പി ആന്റണി മാസ്റ്റര്‍, ചന്തിരൂര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോസഫ് കരിത്തോടത്ത്, അരൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് ഖത്തീബ് ആട്ടീരി തങ്ങള്‍, ധീവരസഭാ പ്രസിഡന്റ് പി ജി അശോകന്‍, അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ അസീസ് ബാഖവി, അബ്ദുല്‍ ലത്തീഫ് സഖാഫി, നിസാമുദ്ദീന്‍ ഫൈസി, ശെഫീര്‍ സഖാഫി, അബ്ദുല്‍ കബീര്‍ എന്നിവര്‍ പങ്കെടുത്തു.