മന്‍മോഹന് വിട നല്‍കി രാജ്യം; സംസ്‌കാരം അല്‍പസമയത്തിനകം

Update: 2024-12-28 05:26 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട നല്‍കാനൊരുങ്ങി രാജ്യം. സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അല്‍പസമയത്തിനകം നടക്കു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.




Full View


Tags:    

Similar News