ഹരിയാനയില്‍ സത്യപ്രതിജ്ഞ ദിവാലി ദിനത്തിലാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം

ദിവാലി ദിനത്തില്‍ തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിലൂടെ സര്‍ക്കാരിന് ഒരു ഹൈന്ദവടച്ച് വരുത്താന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Update: 2019-10-26 07:34 GMT

ചണ്ടിഗഡ്: രണ്ടാം തവണയും അധികാരത്തിലെത്താനുള്ള ബിജെപിയുടെ നീക്കം വിജയിക്കുമെന്നുറപ്പായതോടെ തുടക്കം പ്രതീകാത്മകമാക്കാന്‍ ബിജെപിയുടെ ശ്രമം. ദിവാലിയായ നാളെ തന്നെ സത്യപ്രതിജ്ഞയും നടത്തി പുതിയ സര്‍ക്കാരിന് തുടക്കം കുറിക്കാനാണ് ആലോചന. ബിജെപിയുടെയും സഖ്യകക്ഷിയായ ജെജെപിയുടെയും നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കാണും.

തിന്മയ്ക്കു മുകളില്‍ നന്മയുടെ വിജയമായാണ് ഹിന്ദുക്കള്‍ ദിവാലിയെ കണക്കാക്കുന്നത്. പല പ്രദേശങ്ങളിലും ഹിന്ദുക്കള്‍ തങ്ങളുടെ വര്‍ഷാരംഭമായി ഈ ദിനത്തെ കണക്കാക്കുന്നുണ്ട്. ഈ ദിനത്തില്‍ തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിലൂടെ സര്‍ക്കാരിന് ഒരു ഹൈന്ദവടച്ച് വരുത്താന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

90 അംഗ നിയമസഭയില്‍ 40 സീറ്റ് മാത്രം നേടിയ ബിജെപിക്ക് അധികാരത്തിലെത്താന്‍ 6 സീറ്റിന്റെ കുറവുണ്ട്. ജെജെപിയുമായി സഖ്യം സ്ഥാപിച്ച് മന്ത്രിസഭ രൂപീകരിക്കാനാണ് ബിജെപി കണക്കുകൂട്ടുന്നത്. സഖ്യ ഫോര്‍മുല അനുസരിച്ച് മനോഹര്‍ ലാല്‍ കത്താര്‍ മുഖ്യമന്ത്രിയാവും. ജെജെപിയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും.  

Tags:    

Similar News