വയനാട്ടില്‍ മാവോവാദി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

Update: 2021-10-26 14:10 GMT

കല്‍പ്പറ്റ: വയനാട്ടില്‍ മാവോവാദി പ്രവര്‍ത്തകന്‍ കീഴടങ്ങിയതായി ഐ ജി അശോക് യാദവ് അറിയിച്ചു. ഏഴു വര്‍ഷമായി മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു എന്ന ലിജേഷ് (37) ആണ് കീഴടങ്ങിയത്. കേരള സര്‍ക്കാറിന്റെ കീഴടങ്ങല്‍ നയപ്രകാരമാണ് ലിജേഷ് കീഴടങ്ങിയത്.

പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ ലിജേഷ് കേരളത്തിലും കര്‍ണാടകയിലും ആന്ധ്രയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കബനീ ദളത്തിന്റെ ഡപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്നു.

പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങലാണ് ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത ഇപ്പോഴും മാവോവാദിയായി പ്രവര്‍ത്തിച്ചു വരികയാണ്. തിങ്കളാഴ്ച രാത്രി വയനാട് ജില്ലാ പോലിസ് മേധാവി മുമ്പാകെയായിരുന്നു കീഴടങ്ങല്‍.  

ചെറിയ കുറ്റകൃത്യങ്ങള്‍ റദ്ദാക്കുകയും തുടര്‍ജീവിതത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതുമാണ് പുനരധിവാസ പദ്ധതി. 

Tags:    

Similar News