ദുബയ് ഭരണാധികാരിയെ ഇംഗ്ലീഷ് പഠിപ്പിച്ച മറിയാമ്മ വര്‍ക്കി അന്തരിച്ചു

യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും രാജകുടുബാംഗങ്ങളും ഇവരുടെ ശിഷ്യരാണ്.

Update: 2021-04-02 03:13 GMT

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ളവരുടെ അധ്യാപികയായിരുന്ന പത്തനംതിട്ട റാന്നി കാച്ചാണത്ത് മറിയാമ്മ വര്‍ക്കി (89) അന്തരിച്ചു. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും രാജകുടുബാംഗങ്ങളും ഇവരുടെ ശിഷ്യരാണ്.


ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ഉദ്യോഗസ്ഥനുമായിരുന്ന ഭര്‍ത്താവ് കെ.എസ്. വര്‍ക്കിക്കൊപ്പം ദുബായിലെത്തിയ മറിയാമ്മ 1959ല്‍ സ്വദേശികളായ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാന്‍ ആരംഭിച്ചു. 1968ല്‍ രാജ്യത്തെ ആദ്യ സ്വകാര്യ വിദ്യാലയമായ ഔവര്‍ ഓണ്‍ ഇംഗ്ലിഷ് സ്‌കൂള്‍ ദുബയില്‍ തുടങ്ങി. ദുബയിലെ പ്രമുഖരുള്‍പ്പടെ ഒട്ടേറെപ്പേര്‍ ഇവിടെ പഠിച്ചവരാണ്. 1980ല്‍ സ്ഥാപനങ്ങളുടെ നേതൃത്വം മകന്‍ സണ്ണി വര്‍ക്കി ഏറ്റെടുത്തു. 2000ല്‍ ജെംസ്(ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ്) തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ സ്‌കൂള്‍ ശൃംഖലയായി ഇത് വളര്‍ന്നു. സൂസന്‍ ആണ് മകള്‍. സംസ്‌കാരം പിന്നീട്.




Tags:    

Similar News