വിവാഹവും ഗൃഹപ്രവേശവും ജാഗ്രതാ പോര്‍ട്ടലില്‍ രജസ്റ്റര്‍ ചെയ്യണം

Update: 2021-04-19 08:00 GMT

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ വകുപ്പാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെവുടവിച്ചിട്ടുള്ളത്.

അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയില്‍ 150 ഉം പേര്‍ക്ക് പങ്കെടുക്കാം. മറ്റ് അനുമതികളുടെ ആവശ്യമില്ല.

Tags:    

Similar News