ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൂട്ട എച്ച്1എന്‍1 പനി

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടമായി പനി പിടിച്ചതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചിരുന്നു.

Update: 2020-01-08 15:02 GMT

മുക്കം: കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിരവധി പേരെ ബാധിച്ച പനി എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. 42 വിദ്യാര്‍ത്ഥികളുടെയും 13 അധ്യാപകരുടെയും പനിയാണ് എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. ഏഴ് വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ടുപോയി രക്തസാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ റിസള്‍ട്ട് വന്ന സാഹചര്യത്തിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടമായി പനി പിടിച്ചതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചിരുന്നു. 

Tags:    

Similar News