ദുബൈ റേസ് പരിശീലനത്തിനിടെ തമിഴ്‌നടന്‍ അജിതിന്റെ കാര്‍ അപകടത്തില്‍ പെട്ടു (വീഡിയോ)

Update: 2025-01-07 14:44 GMT

ദുബൈ: ദുബൈ റേസിനുള്ള പരിശീലനത്തിനിടെ തമിഴ് നടന്‍ അജിത്കുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടു. ആറു മണിക്കൂര്‍ നീളുന്ന പരിശീലനത്തിന്റെ അവസാന സമയത്താണ് അപകടമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അജിത് കുമാര്‍ റേസിങ് എന്ന കമ്പനിയുടെ ബാനറിലാണ് അജിത് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. മാത്യു ദെത്രേ, ഫാബിയന്‍ ദഫിയക്‌സ്, കാമറോണ്‍ മക് ലോയ്ഡ് എന്നിവരാണ് അജിതിന്റെ ടീമിലുള്ളത്.


Full View

അപകടത്തില്‍ അജിത്തിന് പരിക്കേറ്റില്ലെന്ന് ടീം മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലായിരുന്നു അജിത് ഡ്രൈവ് ചെയ്തിരുന്നത്. പക്ഷെ, ഭാഗ്യത്തിന് അപകടം സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News