ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് നടപടി

Update: 2025-01-08 14:14 GMT

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തു. വയനാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. അതേസമയം, എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യ മൊഴി നല്‍കി. ഈ മൊഴികളുടെ കൂടിയാണ് ബോബിയെ ചോദ്യം ചെയ്യുന്നത്.

2024 ആഗസ്റ്റില്‍ നടന്നെന്നു പറയുന്ന സംഭവത്തില്‍ ഇത്രയും കാലം ഹണി റോസ് മൗനം പാലിച്ചതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ബോബിയുടെ വാദം. ആഗസ്റ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങിന്റെ വീഡിയോകളും ബോബി ഹാജരാക്കിയിട്ടുണ്ട്.





Tags:    

Similar News