നിയമസഭയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് എം ബി രാജേഷ് നേതൃത്വം നല്‍കി

Update: 2021-08-15 12:12 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമയില്‍ സ്പീക്കര്‍ എം.ബി രാജേഷ് പുഷ്പാര്‍ച്ചന നടത്തി. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഡോ: ബി.ആര്‍ അംബേദ്കര്‍, കെ.ആര്‍ നാരായണന്‍ എന്നീ നേതാക്കളുടെ പ്രതിമകളിലാണ് പുഷ്പാര്‍ച്ചന നടത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ നിയമസഭാ സെക്രട്ടറി എസ്.ബി ഉണ്ണികൃഷ്ണന്‍ നായര്‍, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News