മേപ്പാടി മുണ്ടകൈയില്‍ ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ വെള്ളം പൊങ്ങാന്‍ സാധ്യത

Update: 2020-08-07 05:02 GMT

മേപ്പാടി: മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ചാലിയാല്‍ പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ടെന്ന് റിപോര്‍ട്ട്. ചാലിയാറിന് ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്ന് പുലര്‍ച്ചെയാണ് മേപ്പാടിയില്‍ ഉരുള്‍ പൊട്ടിയത്. ഇവിടെ നിന്നുള്ള വെള്ളം ചാലിയാറില്‍ എത്താന്‍ ഏകദേശം മൂന്നു മണിക്കൂര്‍ എടുക്കും. അതുകൊണ്ടുതന്നെ ഇനി വരുന്ന മണിക്കൂറുകള്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിലമ്പൂര്‍ ഫയര്‍ ഓഫിസര്‍ വോയസ് മെസേജിലൂടെ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് മേപ്പാടി പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്തു നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  

Tags:    

Similar News