കണ്ണൂര്‍: നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന വെറുപ്പിന്റെ വ്യാപാരികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയണമെന്ന് എസ്ഡിപി ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി പറഞ്ഞു. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയിലും ഭക്ഷണത്തിലും വസ്ത്രത്തിലും തുടങ്ങി സകല മേഖലയിലും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയേണ്ടതുണ്ട്. കലോത്സവ വേദിയില്‍ ആര്‍എസ്എസ് അജണ്ട തിരുകിക്കയറ്റിയത്തില്‍ സിപിഎമ്മിന് കൃത്യമായ പങ്കുണ്ട്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതില്‍ ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടുകളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് വിദ്യാര്‍ഥിനി മരണപ്പെട്ടതിനു പിന്നാലെ ഭക്ഷണത്തിലെ മതം തിരഞ്ഞ് ആക്രമിക്കാനാണ് സംഘപരിവാരവും ഇടത് യുവജന സംഘടനകളും ശ്രമിച്ചത്. യാഥാര്‍ഥ്യം പുറത്തുവരുന്നതിന് മുമ്പ് സംഘപരിവാര ആശയങ്ങള്‍ ശരിവയ്ക്കുന്ന വിധത്തിലുള്ള അക്രമസമരങ്ങള്‍ക്കാണ് ഡിവൈഎഫ്‌ഐ കൊല്ലത്തും കാസര്‍കോഡും ശ്രമിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്ന് തപൊതുജനം തിരിച്ചറിയണം. കലയിലും ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം വര്‍ഗ്ഗീയത കുത്തിക്കയറ്റി കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി നേരിടണമെന്നും മുസ്തഫ പാലേരി ആവശ്യപ്പെട്ടു.