എം ജി എസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്‍കിയ ചരിത്രകാരന്‍: സി പി എ ലത്തീഫ്

Update: 2025-04-26 08:58 GMT
എം ജി എസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്‍കിയ ചരിത്രകാരന്‍: സി പി എ ലത്തീഫ്

തിരുവനന്തപുരം: പ്രമുഖ ചരിത്രപണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനും അധ്യപകനുമായിരുന്ന എം ജി എസ് നാരായണന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അനുശോചിച്ചു.

പ്രാചീന കേരളചരിത്ര പഠന ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്‍കിയ ചരിത്രകാരനാണ് എം ജി എസ് നാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചരിത്ര ഗവേഷണ രംഗത്ത് തന്റേതായ പാത വെട്ടി തുറന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയുന്നതില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല.

അദ്ദേഹത്തിന്റെ വിയോഗം ചരിത്ര ഗവേഷണ രംഗത്ത് വലിയ നഷ്ടമാണ്. എം ജി എസിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സുഹൃത്തുക്കള്‍, സഹയാത്രികര്‍ എല്ലാവരുടെയും ദുഃഖത്തില്‍ പങ്കാളിയാകുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.എസ്ഡിപിഐ കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരിയും അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News