ഫറോക്കിലെ ടിപ്പു സുല്‍ത്താന്‍ കോട്ട സംരക്ഷിക്കപ്പെടാതെ പോയത് വലിയ നീതി നിഷേധം: എംജിഎസ്
അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കാര്‍ കോട്ടയുടെ പുന സൃഷ്ടി തന്നെ നടത്തി വരുംതലമുറക്ക് കരുതി വെക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ട ഇത്രയും കാലം സംരക്ഷിക്കപ്പെടാതെ പോയത് വലിയ നീതി നിഷേധമാണെന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാല്‍ അധികൃതരുടെ പിടിപ്പുകേടു കൊണ്ടും വിസ്മൃതിയിലായ ദേശീയ പൈതൃക സ്വത്താണ് ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ട. ടിപ്പു സുല്‍ത്താന്‍ വിവിധോദ്ദേശ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സ്വന്തമായ ശൈലിയില്‍ വിഭാവനം ചെയ്ത കോട്ട ബേപ്പൂര്‍ തുറമുഖത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ സ്വന്തമായ നിര്‍മ്മിതി എന്ന പ്രത്യേകത ഈ കോട്ടക്കുണ്ട്. ഇത്രയുംകാലം ഇത് സംരക്ഷിക്കപ്പെടാതെ പോയത് തന്നെ വലിയ നീതി നിഷേധമായേ കാണാന്‍ കഴിയൂ.
അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കാര്‍ കോട്ടയുടെ പുന സൃഷ്ടി തന്നെ നടത്തി വരുംതലമുറക്ക് കരുതി വെക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫറോക്ക് ടിപ്പു സുല്‍ത്താന്‍കോട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫറോക്ക് മോണ്യുമെന്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമുഖചരിത്രകാരനായ എംജിഎസ് നാരായണന്‍.
മണ്‍ മറഞ്ഞു പോയേക്കാവുന്ന ചരിത്രസ്മാരകത്തെ തിരിച്ചു പിടിക്കാന്‍ നിയമ പോരാട്ടം നടത്തിയ കള്‍ച്ചറല്‍ കോഡിനേഷന്‍ കമ്മിറ്റി, ഫറോക്ക് മോണ്യമെന്ററ് ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ എഫ്എംഡിസി പ്രസിഡന്റ് വേണുഗോപാലന്‍, ജനറല്‍ സെക്രട്ടറി ജയശങ്കര്‍ കിളിയന്‍ കണ്ടി, കോര്‍ഡിനേറ്റര്‍ ടി പിഎം ഹാഷിര്‍ അലി, വി എം മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.