ടിപ്പുസുല്‍ത്താന്‍ ഉറൂസില്‍ മധുരം വിതരണം ചെയ്ത് ഹിന്ദുക്കള്‍ (വീഡിയോ)

Update: 2022-06-29 11:58 GMT

ശ്രീരംഗപട്ടണം: കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മുസ് ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ ടിപ്പുസുല്‍ത്താന്റെ പേരിലുള്ള ഉറൂസില്‍ മധുരപാനീയങ്ങള്‍ വിതരണം ചെയ്ത് പ്രദേശത്തെ ഹിന്ദുക്കള്‍.

ശ്രീരംഗ പട്ടണം മസ്ജിദില്‍ നിന്ന് ആരംഭിച്ച ടിപ്പുസുല്‍ത്താന്‍ ഖബറിടത്തില്‍ അവസാനിക്കുന്ന റാലിക്കിടേയാണ് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മധുരപാനീയങ്ങള്‍ നല്‍കിയത്. ഹസ്രത്ത് ശഹീദ് ടിപ്പുസുല്‍ത്താന്റെ പേരിലുള്ള 230ാമത് 'ഉറൂസ് ഷെരീഫ്' ആണ് ശ്രീ രംഗ പട്ടണത്ത് നടക്കുന്നത്. ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനാണെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതിനിടേയാണ് ടിപ്പു സുല്‍ത്താന്റെ ജന്മ നാട്ടില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ആഘോഷത്തില്‍ ഹിന്ദു സമൂഹം പങ്കാളികളാകുന്നത്.

കര്‍ണാടകയില്‍ സമീപകാലത്തായി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഹിജാബ്, ബാങ്ക്, മുസ് ലിം വസ്ത്രം, ഹലാല്‍ എന്നിവയുടെ പേരിലെല്ലാം സംഘപരിവാറും ശ്രീ രാമ സേന ഉള്‍പ്പടേയുള്ള ഹിന്ദുത്വ സംഘടനകളും വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി.

Tags:    

Similar News