മീലാദ് കാംപയ്ന്‍ സമാപിച്ചു; ഇസ്‌ലാമിനെതിരേയുള്ള ദുഷ്പ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് കെ കെ കുഞ്ഞാലി മുസ് ലിയാര്‍

Update: 2021-11-07 14:11 GMT

കോഴിക്കോട്: ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത് അതിനെ കരുതിയിരിക്കണമെന്നും നന്മ ലക്ഷ്യമാക്കി മാത്രമുള്ള ഇസ്‌ലാമിക നിയമസംഹിതകള്‍ മനസ്സിലാക്കാനും പഠിക്കാനും സുമനസ്‌ക്കര്‍ തയ്യാറാകണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ കെ കെ കുഞ്ഞാലി മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു. നാദാപുരത്ത് നടന്ന കേരള സുന്നീ ജമാഅത്ത് മീലാദ് കാംപയ്ന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍ അധ്യക്ഷത വഹിച്ചു. കാംപയ്ന്‍ പ്രമേയങ്ങളായ 'നാര്‍ക്കോട്ടിക്ക് വിരുദ്ധ ജിഹാദ്', 'നരച്ചവരെ നിരസിക്കരുത്', 'സ്ത്രീകളുടെ തിരുനബി', 'ബാല്യത്തിന്റെ മൂല്യം' എന്നിവ കെ യു ഇസ്ഹാഖ് ഖാസിമി, അബ്ദുല്ല വഹബി അരൂര്‍, മുജീബ് വഹബിനാദാപുരം, മഷ്ഹൂദ് മൗലവി വാണിമേല്‍ എന്നിവര്‍ അവതരിപ്പിച്ചു.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദാലി, സി കെ നാസര്‍, ഹമീദ് ഹാജി കരയത്ത്, കെ സി അഹമ്മദ് സ്വാദിഖ്, റഹീം മുസ്‌ലിയാര്‍ ഇയ്യാംകുട്ടി, കെ കെ കുഞ്ഞാലി മാസ്റ്റര്‍, സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, കണ്ണോത്ത് കുഞ്ഞാലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.  

Tags:    

Similar News