കെഎംവൈഎഫ് മീലാദ് കാംപയിന് സമാപനം ഇന്ന്
മീലാദ് കാംപയിന് സമാപനം കുറിച്ച് കൊണ്ടുള്ള സമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തിരുവനന്തപുരം പേയാട് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: 'പ്രവാചക ദര്‍ശനം അതിജീവനത്തിന്റെ പ്രയാണ പഥങ്ങള്‍' എന്ന പ്രമേയത്തില്‍ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തിവന്ന മീലാദ് കാംപയിന് സമാപനം കുറിച്ച് കൊണ്ടുള്ള സമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തിരുവനന്തപുരം പേയാട് മീലാദ് നഗറില്‍ ഉദ്ഘാടനം ചെയ്യും.
കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിക്കും.തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഐ ബി സതീഷ് എംഎല്‍എ, എം വിന്‍സെന്റ് എംഎല്‍എ, എ കെ ഉമര്‍ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി തോന്നയ്ക്കല്‍, കാരാളി കെ സുലൈമാന്‍ ദാരിമി, പനവൂര്‍ സഹീര്‍ഖാന്‍ മന്നാനി, അല്‍അമീന്‍ റഹ്മാനി, നാഷിദ് ബാഖവി സംസാരിക്കും. സയ്യിദ് മുത്തുകോയ തങ്ങള്‍ അല്‍ ബാഫഖി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.മീലാദ് കാംപയിന്‍ന്റെ ഭാഗമായി കെഎംവൈഎഫ് സംസ്ഥാനത്തുടനീളം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മാനവമൈത്രി സംഗമങ്ങള്‍, മദ്ഹുറസൂല്‍ സമ്മേളനങ്ങള്‍ എന്നിവ ശ്രദ്ധേയമായി.