20000 കോടിയുടെ കൊവിഡ് രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 20000 കോടിയുടെ കൊവിഡ് രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം തരംഗത്തിനെ നേരിടാന്‍ സാമ്പത്തിക പാക്കേജ് അനിവാര്യമാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കണമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
പിഎച്ച്എസി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലോഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. ഇതിനായി 636 കോടി വേണ്ടിവരും. ഈ മറ്റ് മേഖലകളില്‍ നിന്ന് സമാഹരിക്കും.
സംസ്ഥാനത്ത് 185 കോടി മുടക്കി ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കും.