കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുമായി മന്ത്രി ആര്‍ ബിന്ദു ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച. ജാതി വിവേചനം കാണിക്കുന്നെന്ന് ആരോപണമുയര്‍ന്ന കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു. ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.