അഫ്ഗാന്‍ സാഹചര്യം വിശദീകരിക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: അഫ്ഗാന്‍ സാഹചര്യങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്് പതിനൊന്നുമണിക്ക്. വിദേശകാര്യമാന്ത്രാലയത്തിനുവേണ്ടി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് വിശദീകരണം നല്‍കുക. അഫ്ഗാന്‍ വിഷയത്തല്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രസ്താവന പുറത്തിറക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശത്തിന്റെ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രധാനമന്ത്രി മൂന്ന് ദിവസം മുമ്പ് വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുക്കും.
താലിബാന്‍ ഭരണം പിടിച്ചതിനു തൊട്ടുപിന്നാലെ സ്വന്തം ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.
ആഗസ്ത് 17മുതല്‍ ഇന്ത്യ ഇ-വിസ സംവിധാനം ഏര്‍പ്പെടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഇന്ത്യ 628 പേരെ അഫ്ഗാനില്‍ നിന്ന് തിരികെയെത്തിച്ചു. ഇതില്‍ 228 പേര്‍ ഇന്ത്യക്കാരാണ്. 77 അഫ്ഗാന്‍ സിക്കുകാരെയും തിരിച്ചെത്തിച്ചിട്ടുണ്ട്.
ആഗസ്ത് 15നാണ് താലിബാന്‍ കാബൂള്‍ പിടിച്ച് പ്രസിഡന്റിന്റെ കൊട്ടരാം കീഴടക്കിയത്.