കൊടൈക്കനാല്‍: വിനോദയാത്രക്കിടെ കൊടൈക്കനാലിലെ ഉള്‍ക്കാട്ടില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കാട്ടില്‍ അകപ്പെട്ട ഇവരെ മരംവെട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തില്‍നിന്ന് രണ്ടുപേരെ കാണാതായത്.
പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലില്‍ പോയതെന്നാണ് സൂചന. മൂന്നുപേര്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ തിരികെ വന്നില്ല. ഇവരെ മൊബൈല്‍ ഫോണില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നുള്ള പോലിസും നാല്പതോളം ആളുകളും രണ്ടുദിവസമായി ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്.