ക്രിക്കറ്റ് മല്‍സരത്തെ ചൊല്ലി തര്‍ക്കം; 10ാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു
കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ നേരത്തേ മൂന്നുതവണ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു
കൊടൈക്കനാല്‍: ക്രിക്കറ്റ് മല്‍സരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 10ാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. കൊടൈക്കനാലിനെ ഭാരതി വിദ്യാഭവന് ബോര്‍ഡിങ് സ്കൂള്‍ വിദ്യാര്‍ഥി കൃഷ്ണഗിരി സ്വദേശിയായ കപില്‍ രാഘവേന്ദ്ര(14)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഹോസ്റ്റലില്‍ വച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹപാഠി കപിലിന്റെ കഴുത്തില്‍ കത്രിക കുത്തിക്കയറ്റുകയായിരുന്നു. രാവിലെ നടന്ന ക്രിക്കറ്റ് മല്‍സരത്തിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ക്ലാസിലും ഹോസ്റ്റലിലും തുടര്‍ന്നു. രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴും ഇരുവരും വാക്കേറ്റമുണ്ടായി. ഇതിനിടെ ഹോസ്റ്റല്‍ മുറിയിലെ ക്രിക്കറ്റ് സ്റ്റംപെടുത്ത് സഹപാഠി കപില്‍ രാഘവേന്ദ്രയുടെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു. ബഹളം കേട്ടി ഓടിയെഎത്തിയ അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് കപിലിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ നേരത്തേ മൂന്നുതവണ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കൊടൈക്കനാല്‍ പോലിസ് കേസെടുത്ത. ദിണ്ടിഗല്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.