ഡോക്ടറുടെ ബലാല്‍സംഗക്കൊല: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കേന്ദ്രസേനയെത്തി

Update: 2024-08-21 08:55 GMT

കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാല്‍സംഗക്കൊലയ്ക്കിരയായ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കേന്ദ്രസേനയെത്തി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) ഉന്നത ഉദ്യോഗസ്ഥരാണ് രാവിലെയെത്തിയത്. രാജ്യത്തെ നടുക്കിയ 31 കാരിയായ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ അര്‍ധസൈന്യത്തെ ചുമതലപ്പെടുത്തിയിരുന്നു.

ആഗസ്ത് 15ലെ ആക്രമണത്തിന് ശേഷം ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടര്‍മാരും കാംപസ് വിട്ടുപോയിരുന്നു. ഡോക്ടര്‍മാര്‍ക്ക് തിരിച്ചെത്താനും രോഗികളെ ചികില്‍സിക്കാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സേന സംരക്ഷണം ഏറ്റെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചപ്പോള്‍ എതിര്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞത്. ബലാല്‍സംഗക്കൊലയ്ക്ക് ഇരയായ ഡോക്ടര്‍ര്ര് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് ആശുപത്രിയില്‍ നടക്കുന്നത്.

Tags:    

Similar News