മഹതി, വിധവ എന്നീ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയില്ല; മണി അണ്‍പാര്‍ലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ലെന്നും വിഎന്‍ വാസവന്‍
നാടന്‍ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. അത് തെറിയോ ചീത്തയോ അല്ല
തിരുവനന്തപുരം: വടകര എം.എല്‍.എ കെകെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എംഎം മണിയെ ന്യായീകരിച്ച് മന്ത്രി വിഎന്‍ വാസവന്‍. മഹതി, വിധവ എന്നീ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയില്ല. മണി അണ്‍പാര്‍ലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ലെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. എംഎം മണിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാടന്‍ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. മണി ചിലപ്പോള്‍ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ട്. എന്നാല്‍ ഈ നിയമസഭ സമ്മേളനത്തില്‍ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി.