കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തലശ്ശേരി ആറാം മൈലിലെ എംഎ മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് സംഭവം. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കഴിഞ്ഞ ദിവസം മശൂദിന്റെ ബന്ധുവായ യുവാവ് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടത്.
ഉടന്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഇവര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂട് കാരണം മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. മുറിയിലെ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതിരുന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതെ വെച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കാരണം. മൊബൈല്‍ ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത്. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിര്‍മ്മിത ചാര്‍ജറുകള്‍ ഒഴിവാക്കണമെന്നും ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജര്‍ പ്ലഗില്‍ നിന്ന് ഊരിവെയ്ക്കണമെന്നും കെഎസ്ഇബി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.