ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍; ഉദ്ഘാടനം വ്യാഴാഴ്ച

പുരവിമല ആദിവാസി ഊരില്‍ മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

Update: 2022-04-13 07:11 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളില്‍ എത്തിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെന്‍മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 183 കുടുംബങ്ങള്‍ക്കാണ് റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

Tags:    

Similar News