മോദി- അദാനി ബന്ധം: നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

Update: 2023-02-08 11:00 GMT

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭാ രേഖകളില്‍ നിന്ന് നീക്കി. പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയെന്ന് ലോക്‌സഭാ വൃത്തങ്ങള്‍ അറിയിച്ചു. ജനാധിപത്യത്തെ മോദി സര്‍ക്കാര്‍ കശാപ്പ് ചെയ്‌തെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. അതേസമയം, മോദിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണമുന്നയിച്ച രാഹുലിനെതിരേ അവകാശ ലംഘനവുമായി ബിജെപി രംഗത്തെത്തി. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ബിജെപി ആരോപിച്ചു. അദാനിയും നരേന്ദ്രമോദിയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

Tags:    

Similar News