രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജൂലൈ 17 ലെ ഒരു ട്വീറ്റ് രണ്ടാമതും സൂചിപ്പിച്ചുകെണ്ടാണ് രാഹുലിന്റെ പുതിയ പോസ്റ്റ്. ജൂലൈ 17ന് കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു.
ജൂലൈ 17 ലെ ട്വീറ്റില്‍ ആഗസ്റ്റ് 10ന് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്നും അത് സംഭവിക്കാതിരിക്കണമെങ്കില്‍ മികച്ച ആസൂത്രണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഇത്രയായിട്ടും മോദി സര്‍ക്കാര്‍ നിര്‍ജീവമായിരിക്കുന്നുവെന്നാണ് വിമര്‍ശനം.
ജൂലൈ 24 മുതല്‍ പരിശോധിച്ചാല്‍ കൊവിഡ് സജീവ കേസുകളുടെ നിരക്കില്‍ കുറവുണ്ടായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജൂലൈ 24 ന് 34.17 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 30.30ആയെന്ന് ആരോഗ്യവകുപ്പ് പറയുന്നു.