ഓഹരി വിപണിയുടെ പേരില്‍ പണം തട്ടിപ്പ്; ഒറ്റപ്പാലം സിവില്‍ പോലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-11-21 12:02 GMT

തിരുവനന്തപുരം: ഓഹരി വിപണിയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ ഒറ്റപ്പാലം സിവില്‍ പോലിസ് ഓഫിസറെ സസ്‌പെന്റ് ചെയ്തു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ആര്‍ കെ രവിശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. പാലക്കാട് ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് ആണ് നടപടി സ്വീകരിച്ചത്.

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പോലിസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പോലിസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയുമുണ്ടാക്കുന്നതുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. രവിശങ്കറിനെതിരേ നെടുമങ്ങാട്, പാങ്ങോട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.

Tags:    

Similar News