പരീക്കുട്ടി മുസ്‌ല്യാര്‍ക്കും കുഞ്ഞിക്കാദറിനും സ്മാരകം പണിയണം: എസ്‌വൈഎസ്

ബ്രിട്ടീഷുകാര്‍ക്കെതിരെ താനൂരിലെ ജനതയെ സമരസജ്ജരാക്കുന്നതിന് 'മുഹിമ്മാത്തുല്‍ മുഅമിനീന്‍' എന്ന കൃതി രചിച്ച പരീക്കുട്ടി മുസ്‌ല്യാര്‍ സമരാവേശം പകര്‍ന്ന പണ്ഡിതനായിരുന്നു

Update: 2021-09-30 15:34 GMT

താനൂര്‍: സ്വാതന്ത്ര്യ സമര പോരാളികളും താനൂരിലെ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍ക്കും ഉമ്മൈത്താനത്ത് കുഞ്ഞിക്കാദറിനും അവരുടെ സ്മരണ നിലനിര്‍ത്താനും പുതുതലമുറക്ക് ചരിത്ര പഠനത്തിനും ഉപകരിക്കുന്ന വിധം അനുയോജ്യമായ ചരിത്രസ്മാരകം പണിയണമെന്ന് എസ്‌വൈഎസ്. താനൂര്‍ മണ്ഡലം കമ്മിറ്റി താനൂരില്‍ സംഘടിപ്പിച്ച 'ചരിത്ര സമീക്ഷ' പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സുന്നി യുവജന സംഘം താനൂര്‍ മണ്ഡലം കമ്മിറ്റി 'ചരിത്ര സമീക്ഷ'സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ താനൂരിലെ ജനതയെ സമരസജ്ജരാക്കുന്നതിന് 'മുഹിമ്മാത്തുല്‍ മുഅമിനീന്‍' എന്ന കൃതി രചിച്ച പരീക്കുട്ടി മുസ്‌ല്യാര്‍ സമരാവേശം പകര്‍ന്ന പണ്ഡിതനായിരുന്നു. അദ്ദേഹത്തോടൊപ്പം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരു വീര രക്തസാക്ഷിയാണ് കുഞ്ഞിക്കാര്‍. ഇരുവര്‍ക്കും അനുയോജ്യമായ സ്മാരകം പണിയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി പി ഷംസുദ്ദീന് എസ്‌വൈഎസ് താനൂര്‍ മണ്ഡലം പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കൈമാറി.


എസ്‌കെഎസ്എസ്എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സമസ്ത താനൂര്‍ മണ്ഡലം സെക്രട്ടറി ഹകീം ഫൈസി കാളാട്, എസ്.വൈ.എസ് താനൂര്‍ മണ്ഡലം ട്രഷറര്‍ സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സെക്രട്ടറി അബ്ബാസ് ഫൈസി പെരിഞ്ചേരി, എസ്.എം.എഫ് താനൂര്‍ മേഖലാ സെക്രട്ടറി ഒ.പി. അലി മാസ്റ്റര്‍ പകര, ശാക്കിര്‍ ഫൈസി കാളാട്, സയ്യിദ് ഫസല്‍ ഷാഹിദ് ഹസനി നിസാമി, അഡ്വ.എ.എം.റഫീഖ്, അബ്ദുല്‍ ഗഫൂര്‍ ഫൈസി മോര്യ, എന്‍.ബഷീര്‍ ഹാജി, ടി.പി ഖാലിദ് കുട്ടി, ഷാഹുല്‍ ഹമീദ് പി.പി, ശാഫി ഫൈസി കാളാട്, മസ്ഊദ് ഫൈസി സംബന്ധിച്ചു.




Tags:    

Similar News