കോട്ടയം ജില്ലയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍: 15 പേര്‍ കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍

ദോഹയില്‍നിന്നുള്ള വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലക്കാരായ ഒമ്പതു പേരില്‍ എട്ടു പേരും ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ടവരാണ്.

Update: 2020-05-10 07:13 GMT

കോട്ടയം: കുവൈത്ത്, മസ്‌കത്ത് എന്നിവിടങ്ങളില്‍നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 15 പേരെ കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇതില്‍ 10 പേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളുമാണ്. ദോഹയില്‍നിന്ന് എത്തിയവരില്‍ വീടുകളിലെ നിരീക്ഷണത്തില്‍ അനുവദിക്കപ്പെട്ടവര്‍ ഒഴികെയുള്ളെവരെ ഇവിടെയാണ് താമസിപ്പിക്കുക.

ഇവര്‍ക്ക് വീടുകളിലെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഇതോടെ വിദേശത്തുനിന്നെത്തി ജില്ലയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരുടെ എണ്ണം 33 ആയി.

അതേസമയം പ്രവാസികള്‍ എത്തുമ്പോള്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള മുറികളിലേക്ക് അയയ്ക്കും. ഇതോടൊപ്പം നീരീക്ഷണ കേന്ദ്രത്തില്‍ എത്തിയിട്ടുള്ള യാത്രക്കാരുടെയും വീടുകളിലെ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ട് വീടുകളിലേക്ക് പോകുന്ന ഗര്‍ഭിണികള്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍, 75 വയസിനു മുകളിലുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ അന്തിമ സ്ഥിരീകരണവും നടക്കും. വിമാനത്താവളത്തില്‍നിന്ന് കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുക.



Tags:    

Similar News