ഖത്തറില്‍ ഡിസംബര്‍ 21ന് കൊവിഡ് വാക്‌സിനെത്തും; പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും

ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Update: 2020-12-19 18:16 GMT

ദോഹ: കൊവിഡ് വ്യാപനത്തിനിടെ ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ ആദ്യബാച്ച് 21ന് എത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അമീറിന്റെ നിര്‍ദേശപ്രകാരം, കൊറോണ വാക്‌സിന്‍ തിങ്കളാഴ്ച എത്തിച്ചേരും, നമ്മുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കാന്‍ ഞാന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി ശനിയാഴ്ച്ച വ്യക്തമാക്കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ഖത്തറിന്റെ പദ്ധതികള്‍ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം ഇതോടെ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ പൗരന്മാര്‍ക്ക് പുറമേ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായിത്തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് നിര്‍ബന്ധമാക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസറുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ചാണ് ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പായി രാജ്യത്തേക്ക് എത്തുന്നത്.

പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുള്‍ വഹാബ് അല്‍ മുസ്ലിഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊഡേണ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഖത്തര്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ രാജ്യത്തേക്ക് ഈ വാക്‌സിനുമെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.


Tags:    

Similar News