മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു
തൃശൂര്‍: ചമ്മണ്ണൂരില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മണൂര്‍ സ്വദേശി ശ്രീമതിയാണ് (75) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായാണ് മകന്‍ മനോജ് (40) അമ്മയെ വീട്ടിനുള്ളില്‍ വച്ച് തീക്കൊളുത്തി പൊള്ളലേല്‍പ്പിച്ചത്.
മണ്ണെണ്ണ ഒഴിച്ചാണ് തീക്കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യാശൂപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്. മനോജിനെ പോലിസ് കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. മദ്യത്തനടിമയായ മനോജ് ദീര്‍ഘകാലമായി മാനസികാരോഗ്യ ചികില്‍സയിലായിരുന്നു എന്നാണ് പോലിസ് പറയുന്നത്.