കൊല്ലം: കൊല്ലത്ത് സ്വത്ത് ലഭിക്കാനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ട് മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലിസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു ദേവകിയുടെ മരണം. വീടും പുരയിടവും സ്വന്തമാക്കാന്‍ മകന്‍ ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകിയെന്ന എഴുപത്തിയഞ്ചുകാരിയെ ഈ മാസം ഒന്നിനാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകന്‍ രാജേഷിന്റെയും മരുമകള്‍ ശാന്തിനിയുടെയും ശ്രമം. എന്നാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ദേവകിയമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് വ്യക്തമായി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ത സംഭവം പുറത്ത് വന്നത്. അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാന്‍ വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ താന്‍ അമ്മയെ കൊല്ലപെടുത്തിയതെന്ന് രാജേഷ് പോലിസിനോട് മൊഴി കൊടുത്തു.