ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു
സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.
ഭോപ്പാല്‍: തുടര്‍ച്ചയായ ഇന്ധന വിലവര്‍ധവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ കേസ്. സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്. മധ്യ പ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ബുധനാഴ്ചയാണ് ദിഗ് വിജയ് സിങിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ദിഗ് വിജയ് സിങ് പറഞ്ഞു. പെട്രോള്‍ വില വര്‍ധനവിലൂടെ കമ്പനികള്‍ക്കും പമ്പുടമകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും മാത്രമാണ് നേട്ടമെന്നും കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. അതേസമയം, ദിഗ് വിജയ് സിംഗിന്റേത് രാഷ്ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചു.