ബില്ലടയ്ക്കാത്തതിന് വയോധികനെ കെട്ടിയിട്ട സംഭവം അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചു

സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചത്.

Update: 2020-06-08 15:22 GMT

റിയാദ്: ചികില്‍സയുടെ പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട മനുഷ്യത്വ രഹിതമായ വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചു. സൗദിയിലെ ചില അറബ് പത്രങ്ങളാണ് ഇന്ത്യയ്ക്ക് നാണുക്കേടുക്കുന്ന വാര്‍ത്ത പ്രധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശിലെ ഷാജഹാന്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

150 ഡോളറിനു തുല്ല്യമായ 11,270 രൂപ നല്‍കാത്തതിനാലാണ് 80കാരനായ വയോധികനെ സ്വകാര്യ ആശുപത്രി അധികൃതര്‍ കെട്ടയിട്ടതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചത്. 

സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് ആശുപത്രി അടപ്പിക്കുകയും ആശുപത്രി മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 

Tags:    

Similar News