ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്താപത്തില്‍ നൂറോളം പള്ളികള്‍ നിര്‍മിച്ച മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകനും സംഘ്പരിവാര്‍ നേതാവുമായിരുന്ന ബല്‍ബീര്‍ സിംഗ് പിന്നീട് മാനസാന്തരപ്പെട്ട് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.

Update: 2021-07-23 04:02 GMT

ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെപശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് നൂറോളം പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടില്‍ലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. കാഞ്ചന്‍ബാഗ് പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണപ്പെട്ടത്. ഹൈദരാബാദില്‍ മസ്ജിദ് നിര്‍മാണത്തിനാണ് കാഞ്ചന്‍ബാഗില്‍ താമസം ആരംഭിച്ചത്.


'മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്ന് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കില്‍, പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കേസെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും' കാഞ്ചന്‍ബാഗ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.


ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകനും സംഘ്പരിവാര്‍ നേതാവുമായിരുന്ന ബല്‍ബീര്‍ സിംഗ് പിന്നീട് മാനസാന്തരപ്പെട്ട് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.




Tags:    

Similar News