മുക്കം പീഡനക്കേസ്; നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തി അതിജീവിത

''അപ്പുറത്തെ വീട്ടിലേക്ക് നോക്കി ഉച്ചത്തില്‍ കരഞ്ഞു. അപ്പോഴേക്കും ദേവദാസ് തന്നെ ബലമായി അയാളിലേക്കടുപ്പിക്കാന്‍ ശ്രമിച്ചു''

Update: 2025-02-08 10:09 GMT

കോഴിക്കോട്: പീഡനശ്രമത്തിലെ ക്രൂരതകള്‍ വെളിപ്പെടുത്തി മുക്കം പീഡന ശ്രമത്തിലെ അതിജീവിത. താന്‍ അനുഭവിച്ച വേദന ദേവദാസ് അറിയണമെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അവര്‍ പ്രതികരിച്ചു.

'ജോലി കഴിഞ്ഞ് വന്ന് ഫ്രഷായി ഇരിക്കുകയായിരുന്നു. റൂമിന്റെ ലോക്കിന് ചെറിയ പ്രശ്‌നമുണ്ട്. കിടക്കുമ്പോള്‍ കുറ്റി ശരിയാക്കാം എന്നുവച്ച് കിടക്കുകയായിരുന്നു. കുറച്ചു നേരം ഗെയിം കളിച്ചു. അപ്പോള്‍ ആരോ കതക് തള്ളി തുറക്കുന്നതായി തോന്നി. മൂന്നു പോരുടെ നിഴലാണ് ആദ്യം കണ്ടത്. നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ തള്ളി തുറന്ന് ദേവദാസും മറ്റുള്ളവരും അകത്തു കയറി. മാസ്‌കിങ് ടേപ്പ് ഉള്‍പ്പെടെ പ്രതികള്‍ കയ്യില്‍ കരുതിയിരുന്നു. പേടിച്ച് ഉറക്കെ ഞാന്‍ കരയുകയായിരുന്നു. അപ്പുറത്തെ വീട്ടിലേക്ക് നോക്കി ഉച്ചത്തില്‍ കരഞ്ഞു. അപ്പോഴേക്കും ദേവദാസ് തന്നെ ബലമായി അയാളിലേക്കടുപ്പിക്കാന്‍ ശ്രമിച്ചു'' അതിജീവിത പറഞ്ഞു.

പ്രതി ദേവദാസ് നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നെന്നും രാജിവെക്കുമെന്ന് അറിയിച്ചപ്പോള്‍ ദേവദാസ് കാലില്‍ വീണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇനി താന്‍ പുറകോട്ടില്ലെന്നും അയാള്‍ക്കെതിരേ കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിത പറഞ്ഞു.

Tags:    

Similar News