മുല്ലപ്പെരിയാര്‍:മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അംഗീകാരം നല്‍കും,ജല നിരപ്പ് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലില്ലെന്നും സുപ്രിംകോടതി
പുതിയ അണക്കെട്ടിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതിയാണ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രിംകോടതി.പുതിയ അണക്കെട്ടിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതിയാണ്,ജല നിരപ്പ് ഉയര്‍ത്തുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്നും സുപ്രിം കോടതി അറിയിച്ചു.ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
അധികാരം സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരണം. മിനിട്ട്‌സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
മേല്‍നോട്ട സമിതിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നു കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ 3 അംഗ സമിതിയെ 5 പേരുടേതായി വികസിപ്പിക്കണം. കമ്മിറ്റിയുടെ പ്രവര്‍ത്തനപരിധിയും വ്യാപിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
പുതിയ അണകെട്ട് വേണമെന്ന ആവശ്യം ഇന്നും കോടതിയില്‍ കേരളം ഉന്നയിച്ചുവെങ്കിലും ഇക്കാര്യം മേല്‍നോട്ട സമിതിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. തമിഴ്‌നാടിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേ ഹാജരായി.