കോടിയേരിയുടെ വീട്ടില്‍ ഓടിയെത്തിയ ബാലാവകാശ കമീഷനെ പാലത്തായിയില്‍ കണ്ടില്ലല്ലോ; വിമര്‍ശനവുമായി മുല്ലപ്പള്ളി

എഴുതി തയ്യാറാക്കിയ ചലച്ചിത്ര കഥയിലെ പോലുള്ള നാടകമാണ് അരങ്ങേറിയത്. ബാലാവകാശ കമ്മീഷന്‍ ഓടിയെത്തുന്നു. പാലത്തായിയിലെ കുട്ടിക്ക് നീതി നിഷേധിച്ചപ്പോള്‍ ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. വാളയാറിലും ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. എവിടെയും കണ്ടിട്ടില്ല. ഈ നാടകങ്ങളെല്ലാം ഈ രാജ്യത്തെ ആളുകള്‍ക്ക് അറിയാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Update: 2020-11-05 10:16 GMT

തിരുവനന്തപുരം: ഇഡിയുടെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീട്ടില്‍ പോയ ബാലാവകാശ കമീഷനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍.കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷനെ എന്തുകൊണ്ട് പാലത്തായിയില്‍ കണ്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

ഊര്‍ജ്ജസ്വലയായിരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷന്‍ പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു. എഴുതി തയ്യാറാക്കിയ ചലച്ചിത്ര കഥയിലെ പോലുള്ള നാടകമാണ് അരങ്ങേറിയത്. ബാലാവകാശ കമ്മീഷന്‍ ഓടിയെത്തുന്നു. പാലത്തായിയിലെ കുട്ടിക്ക് നീതി നിഷേധിച്ചപ്പോള്‍ ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. വാളയാറിലും ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. എവിടെയും കണ്ടിട്ടില്ല. ഈ നാടകങ്ങളെല്ലാം ഈ രാജ്യത്തെ ആളുകള്‍ക്ക് അറിയാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോടിയേരിയുടെ വീട് രമ്യഹര്‍മ്യമാണ്. വീടിനു മുന്നില്‍ കോടികള്‍ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിഎം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ്. രവീന്ദ്രന്‍ അറിയാതെ ഫയലുകള്‍ നീങ്ങില്ലെന്ന സ്ഥിതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News