മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കല്‍; അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി സര്‍ക്കാര്‍
ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നത് നിയമോപദേശത്തിന് ശേഷം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് പൂര്‍ണമായും റദ്ദാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.
ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നതിലും സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറിലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചനെതിരേ മാത്രം നടപടിയെടുത്താന്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കൂ.