കല്‍പ്പറ്റ: മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പോട്ടല്‍. ഒരു കുടുംബം കുടുങ്ങിയതായി സൂചനയുണ്ട്. എന്‍ഡി ആര്‍ഫ് ടീം പുറപ്പെട്ടു.
പ്രദേശത്തു നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചിലില്‍ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് പ്രദേശത്ത് പെയ്യുന്നത്. റവന്യു,പോലിസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ചാലിയാല്‍ പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ടെന്ന് റിപോര്‍ട്ടുണ്ട്. ഇവിടെ നിന്നുള്ള വെള്ളം ചാലിയാറില്‍ എത്താന്‍ ഏകദേശം മൂന്നു മണിക്കൂര്‍ എടുക്കും. അതുകൊണ്ടുതന്നെ ഇനി വരുന്ന മണിക്കൂറുകള്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിലമ്പൂര്‍ ഫയര്‍ ഓഫിസര്‍ വോയസ് മെസേജിലൂടെ അറിയിച്ചു.