മുസ്‌ലിം രാജ്യങ്ങള്‍ ശത്രുവുമായി ഇഷ്ടം കൂടുന്നു: ഒമാന്‍ ഗ്രാന്റ് മുഫ്തി
' ലോക മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ഒരു പ്രതിഭാസം ദൃശ്യാമാകുന്നുണ്ട്. സര്‍വ്വശക്തനായ ദൈവം നമ്മോട് എതിര്‍ത്തുനില്‍ക്കാന്‍ കല്‍പിച്ച ശത്രുവുമായി ഇഷ്ടം കൂടാനാണ് നമ്മള്‍ ശ്രമിക്കുന്നത്'
മസ്‌ക്കറ്റ്: മുസ്‌ലിം രാജ്യങ്ങള്‍ ശത്രുവുമായി ഇഷ്ടം കൂടാന്‍ ശ്രമിക്കുകയാണെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അഹമ്മദ് അല്‍ ഖലീലി പ്രസ്താവനയില്‍ പറഞ്ഞു. ദുബൈ ഉള്‍പ്പടെയുള്ള ചില അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഗ്രാന്റ് മുഫ്തി ഇത്തരം നീക്കങ്ങളെ വിമര്‍ശിച്ചത്.
' ലോക മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ഒരു പ്രതിഭാസം ദൃശ്യാമാകുന്നുണ്ട്. സര്‍വ്വശക്തനായ ദൈവം നമ്മോട് എതിര്‍ത്തുനില്‍ക്കാന്‍ കല്‍പിച്ച ശത്രുവുമായി ഇഷ്ടം കൂടാനാണ് നമ്മള്‍ ശ്രമിക്കുന്നത്' - ഷെയ്ഖ് അഹമ്മദ് അല്‍ ഖലീലി പറഞ്ഞു.ഇസ്‌ലാമിന്റെ അടയാളങ്ങളും സ്തൂപങ്ങളുമായി കണ്ടിരുന്ന ചില പ്രതീകങ്ങള്‍ ഇത്തരം ബന്ധം സ്ഥാപിക്കാന്‍ തിടുക്കം കൂട്ടുകയാണ്. ഭൂതകാലത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ അവരുടെ യജമാനന്‍മാരുമായി കൂടുതല്‍ അടുക്കാന്‍ അവര്‍ക്കാവും. ' ശത്രുവിന്റെ പ്രയോജനത്തിനായി' ആഗോള മുസ്ലിം സമൂഹത്തെ കീഴടക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ ഫത്വകള്‍ കെട്ടിച്ചമക്കുന്ന പുരോഹിതന്മാരെയും മുഫ്തി വിമര്‍ശിച്ചു.