നിലമ്പൂരില്‍ സംപൂജ്യരായി മുസ്‌ലിം ലീഗ്
കഴിഞ്ഞ തവണ 9 സീറ്റുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ച് യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയാണ് നിലമ്പൂര്‍.
മലപ്പുറം: നിലമ്പൂരില്‍ മുസ്‌ലിം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. നിലമ്പൂര്‍ നഗരസഭയിലെ 33 സീറ്റുകളില്‍ ഒരിടത്ത് പോലും മുസ്‌ലിം ലീഗിന് വിജയിക്കാനായില്ല. മലപ്പുറം ജില്ലയില്‍ മുസ്്‌ലിം ലീഗിന് ഒരു സീറ്റും ലഭിക്കാത്ത ഏക നഗരസഭയാണ് നിലമ്പൂര്‍. കഴിഞ്ഞ തവണ 9 സീറ്റുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ച് യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയാണ് നിലമ്പൂര്‍. അതേസമയം കഴിഞ്ഞ തവണ 7 സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി ഭരണം കൈപ്പിടിയിലൊതുക്കി.
നിലമ്പൂര്‍ നഗരസഭയില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നിട്ടുമുണ്ട്. രണ്ടാം ഡിവിഷനില്‍ മത്സരിച്ച ബിജെപിയുടെ വിജയനാരായണന്‍ ആണ് വിജയിച്ചത്. ഇവിടെ സിപിഎമ്മിന്റെ പടവെട്ടി ബാലകൃഷ്ണനാണ് രണ്ടാമത്. കോണ്‍ഗ്രസുമായി ബിജെപി രഹസ്യധാരണ ഉണ്ടാക്കിയിരുന്നതായും ആരോപണമുണ്ട്.