മുതലപ്പൊഴി മരണപ്പൊഴിയാവുന്നു; ഇതുവരെ മരിച്ചത് 60 പേരെന്ന് എം വിന്‍സെന്റ്; 16 പേരെ മരിച്ചിട്ടുള്ളൂവെന്ന് മന്ത്രി സജി ചെറിയാന്‍

തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും തുറമുഖത്ത് ട്രഡ്ജിങിന് സ്ഥിരം സംവിധാനം ഒരുക്കുമെന്നും മന്ത്രി

Update: 2021-08-05 05:41 GMT

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴി ഹാര്‍ബര്‍ മല്‍സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായിമാറുന്നുവെന്നും ഇവരെ 60 മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും എം വിന്‍സെന്റ എംഎല്‍എ. മുതലപ്പൊഴി തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണ അടിയന്തരപ്രമേയ നോട്ടീസിലാണ് എം വിന്‍സെന്റ് ഇക്കാര്യം പറഞ്ഞത്. മുതലപ്പൊഴി തുറമുഖത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ ജലരേഖയായി മാറുകയാണെന്നും എം വിന്‍സെന്റ് ചൂണ്ടിക്കാട്ടി. മുതലപ്പൊഴി ഹാര്‍ബറിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ ജലരേഖയായി മാറുകയാണെന്നും എം വിന്‍സെന്റ് ചൂണ്ടിക്കാട്ടി.

എന്നാല്‍, മുതലപ്പൊഴിയില്‍ ഇതുവരെ 16 പേര്‍ മാത്രമാണ് മരിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ സഭയെ അറിയിച്ചു. തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും തുറമുഖത്ത് ട്രഡ്ജിങിന് സ്ഥിരം സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുമാതുറ മുതലപ്പൊഴി സന്ദര്‍ശിച്ച് അപകട സാധ്യത മനസ്സിലാക്കിയിരുന്നു.


Tags:    

Similar News