കെ രാധാകൃഷ്ണന്‍, എംവി ഗോവിന്ദന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ രാധാകൃഷ്ണന്‍-ദേവസ്വം,പിന്നാക്ക ക്ഷേമം; എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്; കെ എന്‍ ബാലഗോപാല്‍-ധനകാര്യം

Update: 2021-05-20 11:04 GMT

കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം

ചേലക്കരയില്‍ നിന്നുള്ള 39400 വോട്ടുകള്‍ക്കാണ് ജയം. മുന്‍ സ്പീക്കറാണ്. പരേതരായ എംസി കൊച്ചുണ്ണിയുടെയും ചിന്നമ്മയുടേയും മകന്‍. സിപിഎം കേന്ദ്രകമ്മിറ്റിയംഗം. 1996ല്‍ ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തി. ഇകെ നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ, യുവജനക്ഷേമ മന്ത്രിയായി. 2001ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ജയിച്ച് സ്പീക്കറായി. 2011ല്‍ നാലാം തവണയില്‍ ചേലക്കരയില്‍ നിന്ന് സഭയിലെത്തി.

എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്

സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖമായ എംവി ഗോവിന്ദന്‍ 22689 വോട്ടുകള്‍ക്ക് തളിപ്പറമ്പില്‍ നിന്നാണ് വിജയിച്ചത്. 1996ന് മുതല്‍ 2006വെര തളിപ്പറമ്പ് എംഎല്‍എ. തളിപ്പറമ്പ് അരിങ്ങല്‍ യുപി സ്‌കൂള്‍ കായികാധ്യാപകനായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജോലി രാജിവച്ചു. ഇപ്പോല്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം. ഭാര്യ മുന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇകെ ശ്യാമളയാണ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

മികച്ച പാര്‍ലമെന്റ് അംഗമായിരുന്ന കെഎന്‍ ബാലഗോപാല്‍ 10814 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയില്‍ നിന്ന് ജയിച്ചത്. എസ്എഫ് ഐയുടേയും ഡിവൈഎഫ് ഐയുടേയും അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. 2010ലാണ് രാജ്യസഭാംഗമാവുന്നത്. സിപിഎം രാജ്യസഭ കക്ഷി ഉപനേതാവായിരുന്നു. പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പികെ നാരായണപ്പണിക്കരുടേയും ഒവി രാധാമണിയമ്മയുടെയും മകനാണ്. എംകോം എല്‍എല്‍ബി ബിരുദധാരി. ഭാര്യ ആര്യ പ്രഭാകരന്‍(കോളജ് അധ്യാപിക).



Tags:    

Similar News