മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് സംശയങ്ങള്‍ ദൂരീകരിച്ചു; ലോകായുക്ത ഭേദഗതി ഒപ്പിട്ടത് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതിനാലെന്നും മന്ത്രി എം വി ഗോവിന്ദന്‍

ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനോട് പ്രതികരിക്കാനില്ല

Update: 2022-02-07 09:08 GMT

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിട്ടത് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടത് കൊണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് ദൂരീകരിച്ചു. ഇത് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഒപ്പിട്ടത്. ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് ഒപ്പിട്ട് ഗവര്‍ണര്‍ ഭരണഘടനാപരമായ കടമായാണ് നിര്‍വഹിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം നടത്തിയത് അപഹാസ്യമായ പ്രവര്‍ത്തനം. സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായം. എന്നാല്‍ ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ല. ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. കാനത്തിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല. എന്തും ചര്‍ച്ച ചെയ്യാം എന്നതാണ് എല്‍ഡിഎഫ് നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലടക്കം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ നിയമത്തിന്റെ മുന്നിലെ വിഷയമാണ്. കോടതി പരിഗണനയിലുളള വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെ. മാധ്യമ തിരക്കഥയ്ക്ക് അനുസരിച്ച് മറുപടിയില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

Tags:    

Similar News