തിരുവനന്തപുരം: കേരളാ പത്രപ്രവര്‍ത്തക യൂനിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം തൃശൂര്‍ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ വനിത. 78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.